എഡിഎമ്മിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം; സിബിഐ അന്വേഷണം വേണം എന്ന ഹര്‍ജിയില്‍ 9ന് വിശദവാദം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ വിശദവാദം കേള്‍ക്കാന്‍ ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണം വേണം എന്ന ഹര്‍ജിയില്‍ 9 ന് വിശദവാദം കേള്‍ക്കും.
നവീന്‍ ബാബുവിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയാണോ എന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. കേസ് ആത്മഹത്യ ആണെന്നാണല്ലോ പുറത്തുവന്നത്. എന്ത് അടിസ്ഥാനത്തിലാണ് കൊലപാതകം എന്ന് പറയുന്നതെന്ന് കോടതി ചോദിച്ചു. കുറ്റപത്രത്തില്‍ ഉള്ളത് കെട്ടിച്ചമച്ച തെളിവുകള്‍ ആകാമെന്നാണ് മഞ്ജുഷ കോടതിയില്‍ പറഞ്ഞത്.
നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ ക്യാമാറാമാനെയും കൂട്ടിയുള്ള വരവ് ആസൂത്രിതമാണ്. കൈക്കൂലി പരാതി വ്യാജമാണ്. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പോലും സമാഹരിക്കാതെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബുവിനെ കണ്ടവര്‍ ആരെന്ന കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണം. ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Also Read: സിപിഎം ആയാൽ മതി, ഏതറ്റംവരെയും സംരക്ഷണം!! തെളിവുകൾ അനവധി; ഒടുവിലെ ഉദാഹരണമായി പിപി ദിവ്യ
നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്ന് പറയുന്ന സര്‍ക്കാരും സിപിഎമ്മും ഹര്‍ജിയില്‍ എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും. സിബിഐ അന്വേഷണത്തെ എതിര്‍ത്താല്‍ കുടുംബത്തിനൊപ്പമല്ല പ്രതികള്‍ക്കൊപ്പം എന്ന ആരോപണം ശരിവയ്ക്കുന്ന നിലപാട് ആകും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here