എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ചടങ്ങിന് എത്തിയ മാധ്യമത്തിന് എതിരെ കേസ് എടുക്കണം
എഡിഎമ്മിന്റെ മരണത്തില്‍ കളക്ടറെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് സംശയമുണ്ടെന്ന് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. കലക്ടറുടെ പങ്ക് സര്‍ക്കാര്‍ അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ദിവ്യക്ക് എതിരെ പാര്‍ട്ടി നടപടി ഇല്ല എന്നുള്ള കാര്യം അറിഞ്ഞിട്ടില്ല.- ഉദയഭാനു പറഞ്ഞു.
“ദിവ്യ ക്ഷണമില്ലാതെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ കയറി സംസാരിച്ചത്. അവര്‍ മാധ്യമങ്ങളെ ക്ഷണിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് ക്ഷണം നല്‍കിയിട്ടില്ല. പിന്നെ എങ്ങനെയാണ് മാധ്യമങ്ങള്‍ അവിടെ എത്തുക. ദിവ്യക്ക് ഒപ്പം ചടങ്ങില്‍ എത്തിയ മാധ്യമത്തിന് എതിരെയും കേസ് എടുക്കണം.” -ഉദയഭാനു ആവശ്യപ്പെട്ടു.
എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത് എങ്കിലും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അനുവദിച്ചത്. ഇന്ന് ദിവ്യയുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ തന്നെയാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
കണ്ണൂര്‍ പള്ളിക്കുന്ന് ജയിലില്‍ റിമാന്‍ഡിലാണ് ദിവ്യ. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന നിലപാടിലാണ് പോലീസ്. അതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.
അതേസമയം കളക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുകയാണ്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം നടക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here