തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞിരുന്നുവെന്ന മൊഴി ശരിവച്ച് കണ്ണൂര്‍ കളക്ടര്‍; മൊഴി പുറത്ത് പറയുന്നത് അന്വേഷണത്തെ ബാധിക്കും
യാത്രയയപ്പ് പരിപാടിക്ക് ശേഷം ചേംബറില്‍ വന്ന് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന് പോലീസിന് കൊടുത്ത മൊഴി ശരിവച്ചുകൊണ്ട് കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്റെ പ്രതികരണം. “സത്യം സത്യമായി പറയാന്‍ വേണ്ടിയാണ് പോലീസിന് മൊഴി നല്‍കിയത്. എന്റെ മൊഴി അന്വേഷണത്തിലെ പ്രധാന ഭാഗമായതിനാല്‍ ആ മൊഴി പുറത്തുപറയുന്നില്ല. വിധിയില്‍ ഞാന്‍ പറഞ്ഞതായി പറയുന്ന ആ കാര്യം ശരിയാണ്.”
“എന്റെ മൊഴി പുറത്തുപറഞ്ഞാല്‍ അന്വേഷണത്തെ ബാധിക്കും. എന്റെ പ്രസ്താവന പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവട്ടെ. പറയാനുള്ളത് പറഞ്ഞു. ബാക്കി കാര്യം പോലീസാണ് കണ്ടുപിടിക്കേണ്ടത്.” – കളക്ടര്‍ പറഞ്ഞു.
യാത്രയയപ്പു ചടങ്ങില്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎമ്മിനെതിരെ ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ എഡിഎം നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായാണ് കളക്ടര്‍ പോലീസിന് മൊഴി നല്‍കിയത്. പക്ഷെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ഈ കാര്യം കളക്ടര്‍ പറഞ്ഞിട്ടില്ലെന്നാണ് സൂചന. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് നല്കിയ മൊഴിയിലാണ് ഈ കാര്യം പറഞ്ഞത്.
എന്നാല്‍ കളക്ടറുടെ ഈ മൊഴി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി ഈ വാക്കുകള്‍ കണക്കാക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്റെ വാദങ്ങള്‍ക്ക് ശക്തി പകരാന്‍ വേണ്ടിയാണ് ദിവ്യ തന്റെ ഹര്‍ജിയില്‍ പോലീസിന് കളക്ടര്‍ നല്കിയ മൊഴി ചേര്‍ത്തിരുന്നത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here