എഡിഎം ആത്മഹത്യ ചെയ്യില്ല; വാദത്തില്‍ ഉറച്ചുനിന്ന് സിഐടിയു നേതാവ് ; മരണത്തില്‍ വിശദമായ അന്വേഷണം വേണം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. ഇതിന് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ട്. മരണത്തില്‍ ദുരൂഹതയുണ്ട്. നിലവിലുള്ള നടപടികള്‍ പരിഹാരമല്ലെന്നും മോഹനന്‍ പറഞ്ഞു.
“മരണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പരിശോധന നടന്നിട്ടില്ല. നവീന്‍ മരണപ്പെട്ടതാണോ അതല്ല മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കണം. വെളുപ്പിന് വീണ്ടും റൂമില്‍പ്പോയി റൂം തുറന്ന് അതിനകത്ത് ആത്മഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞാല്‍ ആര് വിശ്വസിക്കും. അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. നവീന്‍ ബാബു ആത്മഹത്യ ചെയ്യില്ല.” – മോഹനന്‍ പറഞ്ഞു
അതേസമയം എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ അല്‍പ്പസമയത്തിനുള്ളില്‍ കോടതി വിധി പറയും. ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
Also Read: ഒടുവില്‍ ദിവ്യക്കെതിരെ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കി; ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
അതേസമയം ദിവ്യയ്ക്കെതിരേ പാർട്ടി നടപടി എടുത്തിട്ടുണ്ട്. ദിവ്യയെ പദവികളിൽനിന്ന് നീക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയുമാണ് ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here