എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് എതിരെ പാര്‍ട്ടി നടപടിയില്ല; സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരും
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായി റിമാന്‍ഡില്‍ തുടരുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ സിപിഎം സംഘടനാ നടപടിയില്ല. ദിവ്യക്ക് എതിരെ നടപടി ആവശ്യമില്ലെന്ന നിലപാടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം എടുത്തത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. തല്‍ക്കാലം ഈ നടപടി മതി എന്ന തീരുമാനമാണ് യോഗത്തില്‍ വന്നത്.
ഇതോടെ ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്ന് വ്യക്തമായി. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായതോടെ ദിവ്യക്ക് എതിരെ നടപടി വരുമെന്ന് സൂചനയുണ്ടായിരുന്നു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടി ദിവ്യക്ക് എതിരെ വരുമെന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് തന്നെ സൂചന വന്നിരുന്നു. എന്നാല്‍ നടപടി വേണ്ടെന്നാണ് യോഗത്തില്‍ തീരുമാനം വന്നത്.
അതേസമയം ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ദിവ്യക്ക് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ടായിരുന്നില്ലെന്നും കരുതിക്കൂട്ടിയാണ് ദിവ്യ യോഗത്തിന് എത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന്റെ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ആക്കിയതും ദിവ്യതന്നെ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തോട് സഹകരിക്കാതെയാണ് ഒളിവില്‍ പോയത്. ദിവ്യയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ദിവ്യ പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് ആഘാതമുണ്ടാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രോസിക്യൂഷന്‍ കോടതിയില്‍ എടുത്തതിനേക്കാള്‍ കര്‍ശനമായ കുറ്റപ്പെടുത്തലാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here