പലതവണ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി; ജയിൽവാസം വലിയ അനുഭവം; സിപിഎമ്മുകാരിയായി തുടരുമെന്ന് ദിവ്യ


മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പിപി ദിവ്യ. നിരവധി തവണ താൻ മാധ്യമവേട്ടക്ക് ഇരയായി. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങളെ അംഗീകരിക്കുന്നു. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. അതിൽ വിഷമമുണ്ട്. അതിനാൽ ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ടാ എന്നാണ് കരുതിയതെന്നും ദിവ്യ പറഞ്ഞു.

Also Read: ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കളക്ടറെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചെന്ന് വി.ഡി.സതീശന്‍; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം


തന്റെ ഒപ്പമുള്ളവർ പോലും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസമുണ്ട്. കുടുംബം ശക്തിയോടുകൂടി നിൽക്കുന്നതാണ് ശക്തിപകരുന്നത്. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോൾ നിൽക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറഞ്ഞു.

Also Read: ദിവ്യക്ക് ഒടുവില്‍ ജാമ്യം; റിമാന്‍ഡില്‍ കഴിഞ്ഞത് 11 ദിവസം


താൻ ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറി. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കും. താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ്. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്നും സിപിഎം നേതാവ് പറഞ്ഞു.പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം ആ​ഗ്രഹിക്കുന്ന നീതി അവർ‌ക്ക് ലഭിക്കണം. അതിനായി നിയമപോരാട്ടം നടത്തുമെന്നും അവർ അറിയിച്ചു.

Also Read: ചാരത്തിനിടയില്‍ കനല്‍ക്കട്ടപോലെ സത്യമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍; നിരപരാധിത്വം തെളിയിക്കപ്പെട്ടെന്നും പ്രതികരണം


തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുന്ന പോലെയോ പത്ത് നാന്നൂറ് കൊലപാതകം ചെയ്ത കൊലപാതകിയെ കൊണ്ടുപോകുന്ന പോലെയാണ് തന്നെ കൊണ്ടു പോയത്. തനിക്കെതിരെ വിമർശനങ്ങളിൽ നിന്ന് കരുത് ലഭിച്ചു. ജീവിതത്തിൽ തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധാരണ പാർട്ടി പ്രവർത്തകയായി സിപിഎമ്മിനൊപ്പം ഉണ്ടാകുമെന്നും ദിവ്യ അറിയിച്ചു.

Also Read: ദിവ്യ ജയിലില്‍ നിന്നും പുറത്തിറങ്ങി; നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top