മരിച്ച നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം!! കൈക്കൂലി വാങ്ങിയോ എന്നതിൽ രണ്ടഭിപ്രായം ഉണ്ടെന്ന് എംവി ജയരാജൻ
സിപിഎം നേതാവ് പിപി ദിവ്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ രണ്ടുപക്ഷമുണ്ട് എന്ന് പരസ്യമായി പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി. ജയരാജന്. നവീൻ കൈക്കൂലി വാങ്ങിയെന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെ കൈക്കൂലി വാങ്ങുന്ന ആളല്ല അദ്ദേഹമെന്ന് മറുപക്ഷവും പറയുന്നു. അതിനാലാണ് സർക്കാർ വിശദമായ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജൻ.
Also Read: പാർട്ടി കറിവേപ്പിലയാക്കിയെന്ന് ആരോടും പറഞ്ഞിട്ടില്ല; വാർത്ത എഴുതിയവർ തിരുത്തണമെന്ന് ദിവ്യ
നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന ദിവ്യയുടെ ആരോപണത്തെ ഭാഗീകമായി ശരിവയ്ക്കുന്നതാണ് ജയരാജൻ്റെ പ്രസ്താവന. മാധ്യമങ്ങളേയും ജില്ലാ സെക്രട്ടറി വിമർശിച്ചു. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമധര്‍മമാണെന്നും അദ്ദേഹം ചോദിച്ചു. ദിവ്യയെയോ നവീന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ വേണ്ട. പാര്‍ട്ടി തീരുമാനവും നടപടിയും അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ജയരാജൻ പറഞ്ഞു.
Also Read: പലതവണ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി; ജയിൽവാസം വലിയ അനുഭവം; സിപിഎമ്മുകാരിയായി തുടരുമെന്ന് ദിവ്യ
അതേസമയം സാധാരണ പാർട്ടി പ്രവർത്തകയായി സിപിഎമ്മിനൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു കഴിഞ്ഞ ദിവസം ദിവ്യ പ്രതികരിച്ചത്. തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയും. താൻ നവീന്റെ കുടുംബത്തോടൊപ്പം ആണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും ജാമ്യത്തിലിറങ്ങിയ ദിവ്യ പറഞ്ഞിരുന്നു. എല്ലാ സത്യങ്ങളും പുറത്തുവരണം. അതിന് എന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്നും അവർ പറഞ്ഞിരുന്നു. പാർട്ടി കയ്യൊഴിഞ്ഞുവെന്ന് താൻ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here