ദിവ്യക്ക് ഒടുവില്‍ ജാമ്യം; റിമാന്‍ഡില്‍ കഴിഞ്ഞത് 11 ദിവസം
കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്ക് ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്. ഒക്ടോബർ 29ന് അറസ്റ്റിലായ ശേഷം കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. ജാമ്യം ലഭിച്ചത് ദിവ്യക്ക് ആശ്വാസകരമാണ്. ദിവ്യക്ക് എതിരെ ഇന്നലെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ദിവ്യയുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂർ നീണ്ട വാദം നടത്തിയിരുന്നു. എഡിഎം കുറ്റസമ്മതം നടത്തി എന്ന കളക്ടറുടെ മൊഴിയില്‍ ഊന്നിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ദിവ്യക്ക് എതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുന്നു എന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Also Read: സിപിഎം ആയാൽ മതി, ഏതറ്റംവരെയും സംരക്ഷണം!! തെളിവുകൾ അനവധി; ഒടുവിലെ ഉദാഹരണമായി പിപി ദിവ്യ
ഇന്ന് ജാമ്യം ലഭിച്ചതിനാല്‍ ഇനി വിചാരണ നേരിട്ടാല്‍ മതി. ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ കേസിലെ തെളിവ് ശേഖരണം പൂർത്തിയാകുക, പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുക തുടങ്ങിയവ കഴിഞ്ഞാൽ ഈ കോടതിയിൽനിന്നുതന്നെ ജാമ്യം ലഭിക്കാന്‍ സാധ്യത ഏറെയായിരുന്നു. ജാമ്യം ലഭിച്ചതോടെ ഈ കാര്യങ്ങളിലുള്ള ദിവ്യയുടെ ആശങ്കയും അവസാനിക്കുകയാണ്.
Also Read: ഒടുവില്‍ ദിവ്യക്കെതിരെ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കി; ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
അതേസമയം ദിവ്യയ്ക്കെതിരേ പാർട്ടി നടപടി എടുത്തിട്ടുണ്ട്. ദിവ്യയെ പദവികളിൽനിന്ന് നീക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയുമാണ് ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here