ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷയില്‍ വാദം ചൊവ്വാഴ്ച; കണ്ണൂര്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത് എങ്കിലും ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഇന്ന് ദിവ്യയുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ തന്നെയാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

Also Read: എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ചടങ്ങിന് എത്തിയ മാധ്യമത്തിന് എതിരെ കേസ് എടുക്കണം

കണ്ണൂര്‍ പള്ളിക്കുന്ന് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് ദിവ്യ. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന നിലപാടിലാണ് പോലീസ്. അതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പോലീസിനു ദിവ്യയെ ചോദ്യം ചെയ്യാന്‍ കഴിയും.

Also Read: പിപി ദിവ്യയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ജാമ്യഹര്‍ജി ഇന്നു പരിഗണനയില്‍; എതിര്‍ക്കുമെന്ന് കുടുംബം

അതേസമയം ദിവ്യ തലശ്ശേരി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

അതേസമയം കളക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുകയാണ്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top