ദിവ്യയുടെ ജാമ്യഹര്‍ജി തള്ളിയാല്‍ ഒപ്പം പാര്‍ട്ടി നടപടിയും വന്നേക്കും; പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താന്‍ സാധ്യത

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ സിപിഎം നടപടി എടുക്കാന്‍ സാധ്യത ഏറി. ദിവ്യ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് വ്യക്തമായതോടെയാണ് നടപടിക്ക് സാധ്യത ഏറുന്നത്. ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്തിയേക്കും എന്നാണ് സൂചന.
കളക്ടര്‍ വിളിച്ചിട്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് ദിവ്യയുടെ വാദം. അഴിമതിക്കാര്യം സദുദ്ദേശ്യത്തോടെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് പറഞ്ഞത്. ദിവ്യ പറഞ്ഞത് തെറ്റാണ് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യയാണ് കളക്ടറോട് ആവശ്യപ്പെട്ടത്. ദിവ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളുടെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുക മാത്രമാണ് ചെയ്തത്. പാര്‍ട്ടി നടപടി എടുത്തിട്ടില്ല. സമ്മേളനകാലമായതിനാല്‍ നടപടിക്ക് സാധ്യത ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കാര്യത്തില്‍ പാര്‍ട്ടിയില്‍ പുനര്‍വിചിന്തനം നടക്കുന്നുണ്ട്. ജാമ്യഹര്‍ജി തള്ളിയാല്‍ ഒപ്പം അച്ചടക്ക നടപടിയും വന്നേക്കും.
ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം നടന്നിരുന്നു. വരുന്ന ചൊവാഴ്ചയാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. കോടതി തീരുമാനം ദിവ്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here