കരുതിക്കൂട്ടി അപമാനിക്കാന്‍ ദിവ്യ യോഗത്തിനെത്തി; ദിവ്യക്ക് ക്രിമിനല്‍ മനോഭാവമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്നും കരുതിക്കൂട്ടിയാണ് അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ദിവ്യ യോഗത്തിന് എത്തിയതെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ദിവ്യ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന്റെ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ആക്കിയതും ദിവ്യതന്നെ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നു ദിവ്യ കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് എത്തിയത്.
അന്വേഷണത്തോട് സഹകരിക്കാതെയാണ് ഒളിവില്‍ പോയത്. ദിവ്യയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ മനപൂര്‍വം പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് ആഘാതമുണ്ടാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രോസിക്യൂഷന്‍ കോടതിയില്‍ എടുത്തതിനേക്കാള്‍ കര്‍ശനമായ കുറ്റപ്പെടുത്തലാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here