ദിവ്യ ജയിലില്‍ നിന്നും പുറത്തിറങ്ങി; നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്നും പുറത്തിറങ്ങി. ദിവ്യക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 11 ദിവസത്തിനു ശേഷമാണ് ജയിലില്‍ നിന്നും മോചിതയായത്.

Also Read: ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കളക്ടറെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചെന്ന് വി.ഡി.സതീശന്‍; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം

സദുദേശ്യത്തോടെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ചത് എന്ന് ദിവ്യ പറഞ്ഞു. “നവീൻ ബാബുവിന്റെ മരണത്തിൽ വളരെ അധികം ദുഃഖമുണ്ട്. പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് ആയി. ജില്ലാ പഞ്ചായത്തില്‍ ജനപ്രതിനിധി എന്ന നിലയിൽഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും ഒക്കെയായി സഹകരിച്ചു പോകുന്ന ആളാണ്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ ഞാനും നീതി ആഗ്രഹിക്കുന്നു. കൃത്യമായ അന്വേഷണം നടക്കണം എന്നാണ് എന്റെ ആവശ്യം. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.”- ദിവ്യ പറഞ്ഞു.

Also Read: ദിവ്യക്ക് ഒടുവില്‍ ജാമ്യം; റിമാന്‍ഡില്‍ കഴിഞ്ഞത് 11 ദിവസം

ദിവ്യയെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കളുടെ ഒരു നിര തന്നെ എത്തി. പാര്‍ട്ടി ദിവ്യക്ക് സംരക്ഷണം ഒരുക്കി എന്ന ആരോപണം പൂര്‍ണമായി ശരിവയ്ക്കുകയാണ് ജയിലിന് മുന്നിലെ നേതാക്കളുടെ സാന്നിധ്യം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യനുമൊക്കെ ജയിലിനു മുന്നില്‍ എത്തിയിരുന്നു.

Also Read: ചാരത്തിനിടയില്‍ കനല്‍ക്കട്ടപോലെ സത്യമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍; നിരപരാധിത്വം തെളിയിക്കപ്പെട്ടെന്നും പ്രതികരണം

ദിവ്യക്കെതിരെ സിപിഎം ഇന്നലെ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം ബ്രാഞ്ച് അംഗമായാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top