ചാരത്തിനിടയില്‍ കനല്‍ക്കട്ടപോലെ സത്യമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍; നിരപരാധിത്വം തെളിയിക്കപ്പെട്ടെന്നും പ്രതികരണം

ദിവ്യയുടെ നിരപരാധിത്വം അസന്ദിഗ്ദ്മായി തെളിയിക്കപ്പെട്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വൻ. ചാരത്തിനിടയില്‍ കനല്‍ക്കട്ടപോലെ സത്യമുണ്ട്. സത്യം ഇനിയും പുറത്തുവരാനുണ്ട്. ഇനിയും കുറെ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. വിശ്വന്‍ പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്ക് ജാമ്യം ലഭിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“എന്താണ് കേസിലെ തെളിവുകള്‍ എന്ന് കോടതി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നത്. ഈ വിധിയും അതിനു ഉദാഹരണമാണ്. ദിവ്യയെ സംബന്ധിച്ച് വിധി ആശ്വാസകരമാണ്. പോലീസ് സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത്.”
“അന്വേഷണത്തോട് സഹകരിക്കേണ്ട ആവശ്യമുണ്ട്. വാദങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ ആശ്വാസമുണ്ട്. ഇനിയും കുറെ കാര്യങ്ങള്‍ വെളിയില്‍ വരാനുണ്ട്. ദിവ്യയുടെ മോചനത്തോടെ നിയമപോരാട്ടത്തിനു മറ്റൊരു മുഖം വരും.” – വിശ്വന്‍ പറഞ്ഞു.
Also Read: ദിവ്യക്ക് ഒടുവില്‍ ജാമ്യം; റിമാന്‍ഡില്‍ കഴിഞ്ഞത് 11 ദിവസം
കണ്ണൂർ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായി റിമാൻഡിൽ കഴിയുന്ന പി.പി.ദിവ്യക്ക് ഇന്ന് ജാമ്യം ലഭിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്. ഒക്ടോബർ 29ന് അറസ്റ്റിലായ ശേഷം കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. ജാമ്യം ലഭിച്ചത് ദിവ്യക്ക് ആശ്വാസകരമാണ്. ദിവ്യക്ക് എതിരെ ഇന്നലെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here