ദിവ്യയുടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ പരിഗണിക്കും; സംരക്ഷണം നല്‍കി പോലീസും

എ​ഡി​എം ന​വീ​ന്‍ ബാ​ബുവിന്റെ മരണത്തില്‍ പ്രതിയായ ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.പി.ദിവ്യയുടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്കു മാ​റ്റി. ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. വ്യാ​ഴാ​ഴ്ച വാ​ദം കേ​ൾ​ക്കും. ​പ്രമു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ കെ.വി​ശ്വ​ന്‍ മു​ഖേ​നയാണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

Also Read: നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് വെറും പറച്ചില്‍ മാത്രം; സിപിഎം സംരക്ഷണം ദിവ്യക്ക്; ചോദ്യം ചെയ്യാതെ പോലീസ്

ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാണ് നീ​ക്കം ന​ട​ത്തിയതെങ്കിലും അത് ഒഴിവാക്കി ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നാണ് ദി​വ്യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. സദുദ്ദേശ്യത്തോടെയാണ് പ്രസംഗിച്ചത് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കളക്ടര്‍ ഈ വാദം നിഷേധിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗമാണ് നടന്നത്. ക്ഷണിക്കേണ്ടത് താനല്ല എന്നാണ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ പറഞ്ഞത്.

Also Read: കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പ് ഇടപാട് അന്വേഷിക്കാന്‍ ഇഡി; സിപിഎമ്മിന് തലവേദനയായി കേന്ദ്ര ഏജന്‍സിയുടെ നീക്കം

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടറും പ്രതിക്കൂട്ടിലാണ്. നവീന്‍ ബാബുവിന്റെ കുടുംബം കളക്ടര്‍ക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. യാത്രയയപ്പ് വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് പരിപാടിയില്‍ സംബന്ധിക്കാന്‍ നവീന്‍ ബാബു നിര്‍ബന്ധിതനായി. കളക്ടര്‍ എഡിഎമ്മിന് നിരന്തരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു എന്നും കുടുംബം ആരോപിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും ദിവ്യയെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസിന്റെ പ്രതികരണം.

Also Read: പരാതിക്കാരൻ പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല; എഡിഎം നവീൻ ബാബു കളവ് ചെയ്യില്ലെന്ന് ആരോഗ്യ മന്ത്രി

ദിവ്യക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മിന് എതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇരയ്ക്കൊപ്പം എന്ന് പരസ്യപ്രസ്താവന നടത്തി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. തൃപ്തികരമായ ഉത്തരം ഈ കാര്യത്തില്‍ നല്‍കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട ജില്ലാ കമ്മറ്റി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. പക്ഷെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദിവ്യയെ സംരക്ഷിക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. യോഗത്തില്‍ ദിവ്യക്ക് ക്ഷണം ഉണ്ടായിരുന്നില്ല. എന്നിട്ടും ദിവ്യ ചടങ്ങിനെത്തി പ്രസംഗിക്കുകയായിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിനു ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ഇപ്പോഴും നിലയ്ക്കാത്ത പ്രതിഷേധ കൊടുങ്കാറ്റാണ് എഡിഎമ്മിന്റെ മരണം സൃഷ്ടിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top