ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; പിന്തുണ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വം

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിമാൻഡിലായിരുന്ന ദിവ്യ ജയിൽ മോചിതയായത്.

Also Read: ജാമ്യത്തിൽ ഇറങ്ങിയ പിപി ദിവ്യ പഴയതിലും കരുത്തയോ? പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറിയും

കേസിൽ നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘമാണ് അന്വേഷിക്കുന്നത്. കളക്ടറുടെ മൊഴിയും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയും എടുക്കേണ്ടതുണ്ട്.

Also Read: പാർട്ടി കറിവേപ്പിലയാക്കിയെന്ന് ആരോടും പറഞ്ഞിട്ടില്ല; വാർത്ത എഴുതിയവർ തിരുത്തണമെന്ന് ദിവ്യ

കേസില്‍ ദിവ്യക്കുള്ള സംരക്ഷണം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തുടരുകയാണ്. ദിവ്യയുടേത് സദുദേശ പ്രസ്താവനയെന്ന നിലപാടിലാണ് ജില്ലാ കമ്മിറ്റി. എന്നാല്‍ പാര്‍ട്ടി നവീന്‍ ബാബുവിനൊപ്പം എന്ന പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആവര്‍ത്തിക്കുന്നുമുണ്ട്. പാര്‍ട്ടി നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നാണ് ജയരാജന്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top