എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ ദിവ്യ ഇന്ന് കീഴടങ്ങിയേക്കും; സമ്മര്‍ദ്ദത്തിന് പാര്‍ട്ടിയും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി.ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. പോലീസിന് മുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ദിവ്യക്ക് സമ്മര്‍ദ്ദമുണ്ട്. ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.

ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയം പ്രതിഫലിക്കുമെന്നതിനാല്‍ നടപടി സിപിഎമ്മും ആഗ്രഹിക്കുന്നുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്. ദിവ്യ കീഴടങ്ങാത്തത് വലിയ പ്രതിസന്ധി അന്വേഷണ സംഘത്തിന് മുന്നില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ദിവ്യയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Also Read: എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പതിനൊന്നാം ദിവസം പ്രത്യേക സംഘം; പിപി ദിവ്യ ഇപ്പോഴും ഒളിവില്‍ തന്നെ

ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. പോലീസ് ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ തീരുമാനം വരാനാണ് പോലീസ് കാക്കുന്നത്. ഇതിനിടയില്‍ ദിവ്യ കീഴടങ്ങിയാല്‍ പോലീസിനു വലിയ തലവേദന ഒഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top