തെറ്റുപറ്റിയെന്ന് പറഞ്ഞെന്ന മൊഴി വിശ്വസിക്കുന്നില്ല; കണ്ണൂര്‍ കളക്ടറെ തള്ളി നവീന്റെ ഭാര്യ മഞ്ജുഷ
എഡിഎം തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന് കളക്ടറുമായി ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ല. സഹപ്രവർത്തകരോട് സ്‌നേഹത്തോടെ പെരുമാറുന്നയാളല്ല കളക്ടര്‍. അതുകൊണ്ട് തന്നെ ഇങ്ങനെ നവീന്‍ ബാബു പറയുമെന്ന് കരുതുന്നില്ലെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
കണ്ണൂര്‍ കളക്ട്രേറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇക്കാര്യം വിശ്വസിക്കില്ല. കളക്ടറുടെ പ്രവര്‍ത്തനത്തില്‍ ആദ്യമേ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സംസ്‌കാര ചടങ്ങില്‍ കളക്ടർ വരേണ്ടതില്ലെന്ന തീരുമാനം താന്‍തന്നെ എടുത്തതെന്നും മഞ്ജുഷ പറഞ്ഞു.
നീതി കിട്ടുംവരെ പോരാട്ടം തുടരും. അതിനായി ഏതറ്റം വരേയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യയെത്തി പ്രസംഗിച്ച് മടങ്ങിയ ശേഷം തന്റെ ഓഫീസിലെത്തി തെറ്റുപറ്റിയാതായി പറഞ്ഞുവെന്ന് കളക്ടര്‍ പോലീസിനാണ് മൊഴി നല്‍കിയത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here