കള്ളവോട്ട് ആരോപണം ആറ്റിങ്ങലിൽ നിന്ന് വീണ്ടും; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയുമായി അടൂര്‍ പ്രകാശ്; അട്ടിമറിക്ക് സിപിഎം ശ്രമമെന്ന് എംപി

തിരുവനന്തപുരം: 2019ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടിന് ശ്രമമുണ്ടായെന്ന് ആരോപിക്കപ്പെട്ട ആറ്റിങ്ങൽ മണ്ഡലം വീണ്ടും അതേ കാരണത്താൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഇത്തവണ സിപിഎം ഒന്നേമുക്കാൽ ലക്ഷം കള്ളവോട്ടുകൾ ചേർത്തുവെന്ന് ആരോപിച്ച് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. “കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കള്ളവോട്ടുകള്‍ ചെയ്യാനുള്ള സാഹചര്യം കഴിഞ്ഞ തവണത്തേത് പോലെ തടയും. അന്തിമ വോട്ടര്‍പട്ടിക വന്നാല്‍ അത് പരിശോധിച്ച് വേണ്ട നടപടികള്‍ ആലോചിക്കും”; അടൂർ പ്രകാശ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടിരുന്നു. ഇത് കണ്ടുപിടിച്ച് തടയാൻ കഴിഞ്ഞത് തിരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്തു. ഇത്തവണ ബിജെപി വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന പ്രചാരണം പ്രകാശ് തള്ളിക്കളയുന്നു. “വി.മുരളീധരനാണ് സ്ഥാനാര്‍ഥി എന്നാണ് കേള്‍ക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ആളാണ് അദ്ദേഹം. ആറ്റിങ്ങലിലേക്ക് മുരളീധരനെ സ്വാഗതം ചെയ്യുന്നു.” അടൂര്‍ പ്രകാശ് പറഞ്ഞു.

കഴിഞ്ഞ തവണ വഴുതിപ്പോയ മണ്ഡലം കൈപ്പിടിയിലൊതുക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് വേണ്ടിയുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടക്കമിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top