ഷക്കീലയുടെ കുടുംബത്തിലെ കലാപം കോടതിയിലേക്ക്; മകൾ മർദ്ദിച്ചുവെന്ന പരാതിക്ക് പിന്നാലെ മകളെ മർദ്ദിച്ചുവെന്ന് ഷക്കീലക്കെതിരെയും പരാതി
ചെന്നൈ: ഏറെക്കാലമായി വാർത്തകളിൽ നിന്നും സിനിമകളിൽ നിന്നും അകന്നുകഴിഞ്ഞ നടി ഷക്കീല പൊടുന്നനെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. കുടുംബത്തിലെ പ്രശ്നങ്ങളാണ് പരാതിയിലേക്കും ആശുപത്രി വാസത്തിലേക്കും ഷക്കീലയെ എത്തിച്ചത്. വളര്‍ത്തുമകളായ ശീതള്‍ തന്നെ മർദ്ദിച്ചുവെന്ന പരാതിയും ഷക്കീല മർദ്ദിച്ചുവെന്ന ശീതളിൻ്റെ പരാതിയുമാണ് ശനി വൈകിട്ട് മുതൽ പോലീസിന് മുന്നിലെത്തിയത്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയും ശീതൾ മർദ്ദിച്ചുവെന്ന പരാതി ഉന്നയിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷകയുടെ പരാതിയില്‍ പോലീസ് ശീതളിനെതിരെ കേസെടുത്തിട്ടുണ്ട്.
സ്വന്തം സഹോദരന്റെ മകളായ ശീതളിനെയാണ് ഷക്കീല ദത്തെടുത്തത്. ചെറുപ്രായം മുതല്‍ ശീതള്‍ നടിക്കൊപ്പമാണ്. മകളുമായുള്ള പ്രശ്നങ്ങളാണ് പരാതിക്കാധാരം. ശനിയാഴ്ച വൈകിട്ടോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവങ്ങൾ. സംസാരിക്കുന്നതിനിടെ ശീതള്‍ ഷക്കീലയെ ആക്രമിച്ച് തള്ളിയിട്ട ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പ്രശ്നം പരിഹരിക്കാന്‍ അഭിഭാഷക ശീതളിനെ വിളിച്ചപ്പോള്‍ അവരെ അധിക്ഷേപിച്ചു. ഷക്കീലയുടെ വീട്ടില്‍ എത്തിയപ്പോള്‍ ശീതളിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് തലയില്‍ അടിച്ചു. ശീതളിന്‍റെ അമ്മ അഭിഭാഷയുടെ കൈ കടിച്ചുമുറിച്ചു. പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ പോലീസ് പ്രാഥമികഅന്വേഷണം നടത്തിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ തുടര്‍നടപടി ഉണ്ടാകൂവെന്നാണ് പോലീസ് അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here