വിമാനത്തിനുള്ളിലെ ടി.വി സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല സിനിമ, ഓഫാക്കാൻ കഴിയാതെ യാത്രക്കാർ; മാപ്പു പറഞ്ഞ് വിമാന കമ്പനി

വിമാന യാത്രയ്ക്കിടെ മിനി ടി.വി സ്ക്രീനുകളിൽ അശ്ലീല സിനിമ പ്രദർശിപ്പിച്ചത് കണ്ട് ഞെട്ടി യാത്രക്കാർ. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് പോയ ക്വാണ്ടസ് ക്യൂ എഫ് 59 എന്ന വിമാനത്തിലാണ് സംഭവം. 2023-ൽ റിലീസ് ചെയ്ത രതിചിത്രം ‘ഡാഡിയോ’ ആണ് എല്ലാ സ്ക്രീനുകളിലും തെളിഞ്ഞത്. അശ്ലീല രംഗങ്ങൾ അടങ്ങുന്ന ചിത്രം ഒരു മണിക്കൂറോളം കുട്ടികളടക്കം കുടുംബമായി യാത്ര ചെയ്തവർക്ക് കണ്ടിരിക്കേണ്ടി വന്നു.

സാങ്കേതിക തകരാർ ആണ് യാത്രക്കാരുടെ മുന്നിലുള്ള സ്ക്രീനുകളിൽ അശ്ലീല സിനിമ പ്ലേ ചെയ്യാൻ കാരണമായത്. കുട്ടികൾ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സിനിമ നിർത്താൻ ക്യാബിൻ ക്രൂ അംഗങ്ങൾ നോക്കിയെങ്കിലും നടന്നില്ല. സ്ക്രീൻ ഓഫ് ചെയ്യാൻ യാത്രക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഒരു മണിക്കൂറിനുശേഷമാണ് സാങ്കേതിക തകരാർ പരിഹരിച്ച് സിനിമ പ്രദർശിപ്പിക്കുന്നത് നിർത്താനായത്.

സംഭവത്തിൽ ക്വാന്റസ് വിമാന കമ്പനി മാപ്പ് പറഞ്ഞിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും അശ്ലീല സിനിമ പ്ലേ ചെയ്തത് എങ്ങനെയാണെന്ന കാര്യം പരിശോധിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top