ഗോവിന്ദച്ചാമിക്കും കൂടത്തായി ജോളിക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍; ബിഎ ആളൂര്‍ അന്തരിച്ചു
April 30, 2025 2:17 PM

കേരളം ഞെട്ടിയ പല കുറ്റകൃത്യങ്ങളിലേയും പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കും ജിഷ കേസില്‍ അമിറുള്‍ ഇസ്ലാം കൂടാത്തിയ കേസില്‍ ജോളിക്കും ഹാജരായ അഭിഭാഷകനായിരുന്നു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി. ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്. തൃശൂര്‍ സ്വദേശിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here