ആര്‍.വിനു രാജ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; നിയമനം കേരള ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കും
April 18, 2024 7:36 PM

ഡല്‍ഹി: നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ആര്‍.വിനു രാജിനെ നിയമിച്ചു. കെ.ആര്‍ രാജഗോപാലിന് പകരമായാണ് പുതിയ നിയമനം. കേരള ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കുമാണ് നിയമനം നടത്തിയിരിക്കുന്നത്. നിലവില്‍ ഇഡിയുടെയും എന്‍ഐഎയുടെയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് കൊച്ചി സ്വദേശിയായ വിനു രാജ്.
യുഎഇ കോണ്‍സലേറ്റ് വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്. പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസിലും, അനധികൃത സ്വത്ത് സമ്പാദിച്ച ടി.ഒ.സൂരജ് ഐഎഎസിനെതിരെയുള്ള കേസിലും കേന്ദ്ര ഏജന്‍സികള്‍ക്കായി വിനു രാജാണ് കോടതിയില്‍ഹാജരാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here