ഏറ്റുമാനൂരില്‍ രണ്ട് മക്കളുമായി അമ്മ പുഴയില്‍ ചാടി മരിച്ചു; ജീവനൊടുക്കിയത് അഭിഭാഷകയും പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റുമായ യുവതി

കോട്ടയം ഏറ്റുമാനൂരില്‍ രണ്ടു മക്കളുമായി അമ്മയുടെ ആത്മഹത്യ. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ്, മക്കളായ നേഹ, നോറ എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് അഞ്ചും രണ്ടും വയസായിരുന്നു. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. മുമ്പ്
മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്‌കൂട്ടറില്‍ എത്തിയാണ് യുവതിയും മക്കളും പുഴയില്‍ ചാടിയത്. മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ പുളിങ്കുന്ന് കടവിലാണ് ഇവര്‍ ചാടിയത്. ഉച്ചസമയം ആയിരുന്നതിനാല്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. പേരൂര്‍ കണ്ണമ്പുരക്കടവില്‍ കുട്ടികളുടെ ശരീരം ഒഴുകി എത്തിയതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. ജിസ്‌മോളെ ആറുമാനൂര്‍ ഭാഗത്തുനിന്നും കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വീട്ടില്‍ വച്ച് ആത്മഹത്യാശ്രമം നടത്തിയ ശേഷമാണ് ജിസ്‌മോള്‍ പുഴയില്‍ ചാടിയത് എന്ന വിവരവും പുറത്തു വരുന്നുണ്ട്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം കൈ ഞരമ്പ് മുറിച്ചാണ് ആത്ഹത്യക്ക് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് പുഴയില്‍ ചാടിയത് എന്നാണ് വ്യക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top