‘ലിയോ’യ്ക്ക് കേരളത്തിൽ ബമ്പർ ബുക്കിംഗ്; റിലീസ് 19 ന്

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ പുലർച്ചെ ആരംഭിച്ച ചിത്രത്തിന്‍റെ ബുക്കിംഗ് അതിവേഗം പൂർത്തിയായി എന്നാണ് സൈറ്റുകളിലെ കണക്ക്. നാലു ദിവസം കൂടി ബാക്കി നിൽക്കെ ബുക്കിംഗ് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഓഡിയോ ലോഞ്ച് റദ്ദാക്കൽ, ട്രെയിലർ ഡയലോ​ഗ് വിവാദം തുടങ്ങിയവ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തെ ബാധിച്ചില്ലെന്നാണ് കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗ് കാണിക്കുന്നത്.

പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ തിരുവനന്തപുരത്തെ ബുക്കിംഗ് നോക്കിയാല്‍ പ്രധാന തീയറ്റര്‍ ഏരീസ് പ്ലസിലെ ആദ്യദിന ഷോകള്‍ എല്ലാം ഫുള്ളാണ് എന്ന് കാണാം. നാലു മണി മുതല്‍ എട്ടു മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയിട്ടുണ്ട് ഇവിടെ. ഒരു ദിവസം ഏഴ് ഷോകളാണ് ഉണ്ടാവുക.

2021ലെ ബ്ലോക്ക്ബസ്റ്ററായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ കൃഷ്ണനൊപ്പം വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി തുടങ്ങിയ ഹിറ്റുകൾ നൽകിയ ഓൺസ്‌ക്രീൻ ജോഡികളാണ് ഇവർ. സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ്: ചാപ്റ്റർ 2 എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് സഞ്ജയ് ദത്ത് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top