സിപിഎമ്മിന്റെ വിവാദ പത്രപരസ്യത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം; എൽഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്കിയെന്ന് കളക്ടര്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് സിപിഎം നല്‍കിയ വിവാദ പത്രപരസ്യത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റിന്നോട്ടീസ് നല്‍കി എന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്.
അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. ഇത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് കളക്ടർ പറയുന്നത്.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം, സിറാജ് പത്രങ്ങളുടെ പാലക്കാട് എഡിഷനിലാണ് പരസ്യം നല്‍കിയത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലായിരുന്നു പരസ്യം.
വന്‍വിവാദമാണ് പരസ്യം സൃഷ്ടിച്ചത്. പാലക്കാട് സിപിഎമ്മിന്റെ തോല്‍വിക്ക് വഴിവച്ചതും ഈ പരസ്യം തന്നെയാണ് എന്നാണ് ഇപ്പോള്‍ പ്രതിപക്ഷം വരെ ആരോപിക്കുന്നത്. സിപിഎമ്മിലും വിവാദ പരസ്യത്തില്‍ രണ്ടഭിപ്രായമാണ്. വിവാദം ഇപ്പോഴും തുടരുകയും ചെയ്യുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here