അഭിഭാഷകനെ കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; വിധി ഇന്ന്

തിരുവനന്തപുരം: കൊല്ലത്തെ അഭിഭാഷകനായ ബദറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അച്ഛനും മകനുമാണ് പ്രതികള്‍. മകന്‍ സുള്‍ഫിക്കര്‍ (49) ഒന്നാം പ്രതിയും ഇബ്രാഹിം കുട്ടി (75) രണ്ടാം പ്രതിയുമാണ്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. പി. അനിൽകുമാറാണ് വിധി പ്രഖ്യാപിക്കുക.

2013 ഡിസംബർ ഒന്നിനാണ് സംഭവം. കൊല്ലപ്പെട്ട ബദറുദ്ദീന്‍ ഒന്നാം പ്രതിയായ സുൽഫിക്കറിന്റെ വീട്ടില്‍ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എത്തിയിരുന്നു. ഈ സമയം പ്രതികള്‍ വടികൊണ്ട് അഭിഭാഷകനെ മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അഭിഭാഷകരിൽ നിന്നും ആക്രമണമുണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കേസ് കൊല്ലം കോടതിയിൽ നിന്നും മറ്റേതെങ്കിലും ജില്ലാ കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയിലേക്ക് മാറ്റിയത്. പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഡി.ജി, അഭിഭാഷകരായ ഇനില,രഞ്ജു, ഗോപിക എന്നിവരാണ് ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top