ഇനി ചൂട് കുറയുന്നതുവരെ കോടതികളില്‍ കറുത്ത ഗൗൺ ഒഴിവാക്കാം; അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗൺ ധരിക്കുന്നത് തല്‍കാലം ഒഴിവാക്കാമെന്ന് ഹൈക്കോടതി. ജില്ലാ കോടതികളില്‍ ഇനി വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് ഹാജരാകാം. കറുത്ത കോട്ടോ ഗൗണോ നിര്‍ബന്ധമല്ല. ഹൈക്കോടതിയിലും ഇത് ബാധകമാണെന്ന് ഫുള്‍ കോര്‍ട്ട് ചേര്‍ന്ന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. കൊടുംചൂടില്‍ കറുത്ത ഗൗൺ ധരിച്ചുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നല്‍കിയ അപേക്ഷയിലാണ് നടപടി സ്വീകരിച്ചത്. പുതിയ നിയമം മേയ് 31വരെ തുടരും.
അതേസമയം സംസ്ഥാനത്തെ 14 ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാട് ജില്ലയിലാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന താപനില. 45 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രിയാണ് ചൂട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ചൂട് കൂടുന്നതോടൊപ്പം അതിന്‍റെ പ്രത്യാഘാതങ്ങളും വര്‍ധിക്കുകയാണ്. പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുകയാണ്. ഇന്നലെ മാത്രം 11.17 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകതയും വര്‍ധിച്ചു. ഇന്നലെ പീക് ടൈം ആവശ്യകത 5493 മെഗാ വാട്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here