കൊല നടത്തിയതെല്ലാം തലയ്ക്കടിച്ച്; ലഹരി ഉപയോഗവും സ്ഥിരീകരിച്ചു; പോലീസിന്റെ നിര്‍ണ്ണായക കണ്ടെത്തലുകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയ അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തല്‍. വീട്ടില്‍ നടന്ന പരിശോധനയിലാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എല്ലാ കൊലപാതകങ്ങളും തലയ്ക്കടിച്ചാണ് പ്രതി നടത്തിയിരിക്കുന്നത്. ക്രൂരമായ രീതിയില്‍ ചുറ്റിക കൊണ്ട് ആവര്‍ത്തിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം. പലരുടേയും തലയില്‍ പ്രാഥമിക പരിശോധനയില്‍ ഇരുപതിലധികം തവണ അടിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിതൃസഹോദരന്‍ ലത്തിഫിന്റെ തല പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തിട്ടുണ്ട്.
കാമുകിയായ ഫര്‍സാനയുടെ മുഖം ആകെ തകര്‍ന്നിട്ടുണ്ട്. ഫര്‍സാനയെ വീട്ടില്‍ നിന്നും വളിച്ചിറക്കി കൊണ്ടുവന്നാണ് കൊല നടത്തിയത്. മുകളിലത്തെ നിലയിലെ മുറിയില്‍ എത്തിച്ച ശേഷം മുനയുള്ള ആയുധം തലയില്‍ കുത്തിയിറക്കി. നെറ്റിയില്‍ അടക്കം ചുറ്റിക കൊണ്ട് അടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here