കഷ്ടകാലം മാറാതെ ഇംഗ്ലണ്ട്; ഈ വർഷത്തെ ആദ്യ അട്ടിമറി
ന്യൂഡൽഹി: ഈ വർഷത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ അട്ടിമറി ജയം. അഫ്ഗാനിസ്ഥാനാണ് നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത്. 69 റൺസിനാണ് അഫ്ഗാനിന്‍റെ ജയം. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലീഷ് പട അഫ്ഗാനിതാനോടും തോൽവി രുചിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാൻ അദ്യ ജയം സ്വന്തമാക്കി.
അഫ്ഗാൻ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ഇംഗ്ലണ്ട് ശ്രമം 40.3 ഓവറിൽ 215 റൺസിന് അവസാനിച്ചു. 61 പന്തിൽ നിന്ന് 66 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മുജീബുർ റഹ്മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീതവും അഫ്ഗാനിസ്താന് വേണ്ടി വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ 49.5 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്തായി. ലോകകപ്പിൽ അഫ്ഗാനിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2019 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ നേടിയ 288 അഫ്ഗാ നിസ്താൻ്റെ മികച്ച പ്രകടനം. റഹ്മാനുല്ല ഗുർബാസ് (57 പന്തിൽ 80), ഇക്രം അലിഖിൽ (66 പന്തിൽ 58) എന്നിവരുടെ സെഞ്ചറിയാണ് അഫ്ഗാനിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റും മാർക്ക് വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here