ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
ഏകദിന ക്രിക്കറ്റിൽ ചരിത്രം നേട്ടവുമായി അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസ്. ബംഗ്ലാദേശിനെതിരെ മൂന്നാം മത്സരത്തിൽ നേടിയ സെഞ്ച്വറിയാണ് വിക്കറ്റ് കീപ്പർ ബാറ്റർക്ക് പുതിയ നേട്ടം സമ്മാനിച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ എട്ട് സെഞ്ച്വറികൾ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഗുർബാസ് മാറി. 22 വര്‍ഷവും 312 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ഏറ്റവും പ്രായം കുറഞ്ഞ താരം.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ വിരാട് കോഹ്‌ലി എന്നിവരെ മറികടന്നാണ് 22കാരനായ ഗുർബാസ് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 22 വര്‍ഷവും 357 ദിവസവും പ്രായമുള്ളപ്പോഴാണ് എട്ട് ഏകദിന സെഞ്ച്വറിനേട്ടം സ്വന്തമാക്കിയത്. 22 വയസ്സും 349 ദിവസവുമായിരുന്നു ഗുർബാസിൻ്റെ പ്രായം. വിരാട് കോഹ്‌ലി 23ാം ( 23 വർഷം 27 ദിവസം) വയസിലാണ് ഈ നേട്ടത്തിലെത്തിയത്. മുന്‍ പാകിസ്താൻ ക്യാപ്റ്റന്‍ ബാബര്‍ അസമും 23ാം വയസിൽ (23 വർഷം 280 ദിവസം) ഈ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയിരുന്നു.
Also Read: സംപൂജ്യനായ സഞ്ജു കുറിച്ചത് നാണക്കേടിൻ്റെ റെക്കോർഡ്; പിന്നിൽ കോഹ്‌ലിയും രോഹിത്തും പത്താനും
ഗുർബാസിൻ്റെ മികച്ച പ്രകടനം മൂന്നാം ഏകദിനത്തിൽ അഫ്ഗാൻ്റെ വിജയത്തി പരമ്പര സ്വന്തമാക്കാനും കാരണമായി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1നാണ് അഫ്ഗാൻ വിജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ 48.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 120 പന്തിൽ 101 റൺസാണ് ഗുർ ബാസ് നേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here