ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവിന്റെ ആത്മഹത്യ; ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്‌നങ്ങളെന്ന് നാട്ടുകാര്‍
July 13, 2024 10:53 AM

എറണാകുളം വഴിക്കുളങ്ങര സ്വദേശി വിദ്യാധരനാണ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ വനജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസും വിരലടയാള വിദ്ഗധരും എത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഇന്ന് രാവിലെ 8.30ഓടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ അടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത് .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here