3700ലേറെ മരണങ്ങൾ… ഒരു വർഷത്തിന് ശേഷം ഹിസ്ബുള്ളയുമായി യുദ്ധം നിർത്താൻ ഇസ്രയേൽ
ഒരു വർഷം നീണ്ട് നിന്ന യുദ്ധത്തിനൊടുവിൽ ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയ്യാറായതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെബനൻ സംഘടനയുമായുള്ള ഉടമ്പടിക്ക് അംഗീകാരം നൽകി. ഇന്ന് ഇരുകൂട്ടരും കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയും യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും സമാധാന ചർച്ചകൾക്ക് ശ്രമിക്കുന്നതിന് ഇടയിലാണ് തീരുമാനം. വെടിനിർത്തൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇസ്രയേൽ കാബിനറ്റ് ഇന്ന് വൈകുന്നേരം യോഗം ചേരും.
Also Read: നെതന്യാഹുവിന് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്; യുദ്ധക്കുറ്റവാളിയായി അംഗീകരിക്കാതെ ഇസ്രയേൽ
രണ്ട് മാസത്തെ വെടിനിർത്തൽ കരാറിനാണ് ഇസ്രയേൽ സമ്മതം മൂളിയിരിക്കുന്നത്. തെക്കൻ ലെ ബനനിൽ നിന്നും സൈന്യത്തെ പൂർണമായും പിൻവലിക്കുമെന്നുമാണ് കരാറെന്ന് ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പലസ്തീൻ സംഘടനയായ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഹിസ്ബുളളയുമായി യുദ്ധം ആരംഭിച്ചത്. ഹമാസിന് പിന്തുണ നൽകി ഇസ്രയേലിനെതിരെ നടത്തിയ ആക്രമണമാണ് മിഡിൽ ഈസ്റ്റിനെ വലിയ സംഘർഷഭൂമിയാക്കി മാറ്റിയത്.
Also Read: ഇറാൻ രഹസ്യമാക്കി വച്ച വിവരം ഒടുവിൽ പുറത്ത്; ആരാണ് ഖമേനിയുടെ പിൻഗാമി മൊജ്തബ
ലെബനനുമായി യുദ്ധത്തിൽ ഇതുവരെ 370 ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഇസ്രയേൽ തിരിച്ചടിയിൽ ഹിസ്ബുള്ളയുടെ മേധാവിയടക്കം ഉന്നത കമാൻഡർമാരെയെല്ലാം കൊലപ്പെടുത്തിയിരുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ച പുരോഗമിക്കുന്നതിന് ഇടയിലും തെക്കൻ ലെബനനിൽ ഇരുകൂട്ടരും തമ്മിൽ യുദ്ധം തുടരുകയാണ്. ഞായറാഴ്ച ശക്തമായ മിസൈൽ ആക്രമണം ഹിസ്ബുള്ള നടത്തിയിരുന്നു. 250 മിസൈലുകളാണ് അവർ ഇസ്രയേലിലേക്ക് തൊടുത്തത്. തിരിച്ചടിയിൽ ഒരു ഡസനിലേറെ ഹിസ്ബുള്ളയുടെ താവളങ്ങൾ തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here