ലോകേഷ്-രജനി ചിത്രത്തോട് ഷാരൂഖ് നോ പറഞ്ഞു; ‘തലൈവർ 171’ൽ രൺവീർ എത്തുമോ?

സൂപ്പർതാരങ്ങളായ കമൽഹാസൻ, ദളപതി വിജയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി യഥാക്രമം വിക്രം, ലിയോ എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ്, സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കിയാണ് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്തിന്റെ 171-ാമത്തെ ചിത്രമെന്ന നിലയിൽ തലൈവർ 171 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബറിൽ ആയിരുന്നു. അടുത്ത വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ ഒരു നീണ്ട അതിഥി വേഷത്തിനായി സംവിധായകൻ ലോകേഷ്, ഷാരൂഖ് ഖാനെ സമീപിച്ചിരുന്നുവെങ്കിലും കിങ് ഖാൻ അത് നിരസിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

“ലോകേഷ് ഷാരൂഖ് ഖാനെ കാണുകയും താൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ ഒരു വിവരണം നൽകുകയും ചെയ്തു. ഷാരൂഖിന് കഥ ഇഷ്ടപ്പെട്ടു. രജനികാന്തിനോട് വലിയ ബഹുമാനമുണ്ടെങ്കിലും ഇപ്പോൾ ഈ സിനിമയിൽ അഭിനയിക്കില്ല എന്ന തീരുമാനം അദ്ദേഹം അറിയിച്ചു. ബ്രഹ്മാസ്ത്ര, റോക്കട്രി, ടൈഗർ 3 തുടങ്ങിയ സിനിമകളിൽ തുടർച്ചയായി അദ്ദേഹം അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴുള്ള സമയം സ്വന്തം സിനിമകൾക്കായി മാറ്റിവച്ചിരിക്കുകയാണ്,” പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ചിത്രത്തിനായി ലോകേഷ് രൺവീർ സിങ്ങിനെ സമീപിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

“രൺവീർ കഥാപാത്രത്തെ കുറിച്ച് കേട്ടെങ്കിലും, കരാറിൽ ഒപ്പിടുന്നതിന് മുമ്പ് മുഴുവൻ സ്‌ക്രിപ്റ്റും കേൾക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്. തലൈവർ 171 വിജയിച്ചാൽ ഈ പ്രത്യേക കഥാപാത്രത്തിന്റെ മാത്രം ഭാവി സാധ്യതകളെക്കുറിച്ചും ലോകേഷ് ചർച്ച ചെയ്തിട്ടുണ്ട്,” റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top