ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്


അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് തിരിച്ചെത്തിയതിന് പിന്നാലെ സ്വർണ വില വീണ്ടും ഇടിയുന്നു. ട്രംപിൻ്റെ വിജയത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. സംസ്ഥാനത്ത് പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 56,680 രൂപയായി ഇടിഞ്ഞു. 7,085 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,617 ഡോളറായി കുറഞ്ഞു. ഇന്ത്യയിലെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 76,714 രൂപയാണ്.

Also Read: ഇസ്രയേല്‍ യുദ്ധവും കേരളത്തിലെ സ്വർണവിലയും തമ്മിലെന്ത്? കാരണം ഇതാണ്… എട്ട് മാസത്തിനിടയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ്

ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്കയിൽ ബോണ്ടുകളുടെ വില ഉയർന്നിരുന്നു. ഇത് ദീർഘകാലത്തേക്ക് സ്വർണ വില 2,750 ഡോളറിൽ താഴെ നിർത്തുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്. കോമെക്സിന്റെ എക്സ്ചേഞ്ചിൽ ഉൾപ്പടെ സ്വർണവില ഒരു മാസത്തിനി​ടയിലെ കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു.

Also Read: ഒറ്റയടിക്ക് 1,320 രൂപ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് 57,600

അമേരിക്കൻ ധനനയവും പലിശ നിരക്കിലെ ഇളവ് തുടങ്ങിയ അനിശ്ചിതത്വങ്ങളും സ്വര്‍ണവില ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങൾക്കായി സ്വർണ നിക്ഷേപകർ ഉൾപ്പടെ കാത്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ രണ്ടാം വരവിൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. സ്വർണ വില വീണ്ടും കുറയാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top