മാവോയിസ്റ്റുകൾക്കെതിരെ ഊർജിത നീക്കവുമായി പോലീസ്; കടുത്ത നടപടികൾ ഉണ്ടായേക്കും

കോഴിക്കോട്: വയനാട്ടിൽ പിടിയിലായ രണ്ട് മാവോയിസ്റ്റുകൾക്ക് പുറമേ കോഴിക്കോട്ടും ഒരാൾ പിടിയിലായതോടെ ഒരിടവേളയ്ക്ക് ശേഷം മാവോയിസ്റ്റ് വിരുദ്ധ നീക്കം സജീവമാക്കി പോലീസ്. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഘടകങ്ങൾക്കിടയിൽ സുപ്രധാന വിവരങ്ങൾ കൈമാറാൻ നിയോഗിക്കപ്പെട്ട തമിഴ്നാട് തമ്പി എന്നറിയപ്പെടുന്ന ആനന്ദ് ആണ് ഇന്നലെ വൈകിട്ട് കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് പിടിയിലായത്. കേരളത്തിൽ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടതായി സുപ്രധാന വിവരം ഇയാളിൽ നിന്ന് ലഭിച്ചു. ഇതടക്കം നിർണായകമായ രേഖകൾ പലതും കിട്ടിയതായി സൂചനയുണ്ട്. തോക്ക് ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തമ്പിയിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് വയനാട്ടിൽ രണ്ടുപേരെ പിടികൂടിയത്.

വയനാട്ടിൽ അടുത്തയിടെ മാവോയിസ്റ്റ് സാന്നിധ്യം സജീവമായിരുന്നു. ആറളത്ത് വനം വാച്ചർമാർക്ക് നേരെ കഴിഞ്ഞയാഴ്ച ഒരു സംഘം വെടിവച്ചത് വന മേഖലയിൽ ഭീതി ഉണ്ടാക്കിയിരുന്നു. കമ്പമലയിൽ വനം വികസന കോർപറേഷൻ്റെ ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇതടക്കം ആക്രമണ പദ്ധതികൾ ഏകോപിപ്പിക്കുന്നതിൽ ആനന്ദിന് നിർണായക പങ്ക് ഉണ്ടായിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. വയനാട്ടിൽ പിടിയിലായവരെയും ആനന്ദിനെയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യും. ആനന്ദിനെ ചോദ്യം ചെയ്യാനായി മറ്റ് സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ അടക്കം സംഘങ്ങൾ ഉടനെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top