പീഡന പ്രതി സിഐക്ക് വീണ്ടും കേസ്; ഇത്തവണ കുറ്റം പണംതട്ടിപ്പ്; നിലവിൽ സസ്പെൻഷനിൽ

തിരുവനന്തപുരം: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ സസ്പെൻഷനിൽ കഴിയുന്ന സർക്കിൾ ഇൻസ്‌പെക്ടർ എ വി സൈജുവിനെതിരെ വീണ്ടും കേസ്. തിരുവനന്തപുരം നരുവാമൂട് പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ ഡോക്ടറുടെ പരാതിയിലാണ് ഈ കേസും.

പരാതിക്കാരിയുടെ പേരിൽ കൊല്ലം കിളികൊല്ലൂർ സർവീസ് സഹകരണ സൊസൈറ്റിയിൽ ഫിക്സഡ് ഡിപ്പോസിറ്റിട്ടിരുന്ന 14,09,000 രൂപ ഭീഷണിപ്പെടുത്തി തിരുവനന്തപുരം പള്ളിച്ചൽ സഹകരണ ബാങ്കിലേക്ക് മാറ്റിച്ച ശേഷം അതിൽ നിന്ന് 15000രൂപ സൈജു തട്ടിയെടുത്തു എന്നാണ് പരാതി. സിഐയുടെ പേരിലുള്ള ചിട്ടിയുടെ തവണ അടയ്ക്കാനാണ് ഈ തുക എടുത്തതെന്നും പരാതിക്കാരി പറയുന്നു. സൈജു ഒന്നാം പ്രതിയായ ഈ കേസിൽ പള്ളിച്ചൽ സഹകരണ സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും രണ്ടും മൂന്നും പ്രതികളായി.

ബലാത്സംഗകേസിൽ സൈജുവിനെതിരെ കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് മാധ്യമ സിൻഡിക്കറ്റ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപുറമെ രണ്ടു കേസുകൾ കൂടി സിഐക്കെതിരെ നിലവിലുണ്ട്. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും ഒരെണ്ണം മലയിൻകീഴ് പോലീസുമാണ് അന്വേഷിക്കുന്നത്. സിഐ ക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് ഇതിൻ്റെ ചുമതല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top