13കാരന് 1.1 കോടി പ്രതിഫലം; പ്രായത്തട്ടിപ്പെന്ന് വിമർശനം; മറുപടിയുമായി പിതാവ്

ഐപിഎൽ താരലേലത്തിൽ പതിമൂന്നുകാരൻ സ്വന്തമാക്കിയത് ചരിത്രനേട്ടം. അവസരങ്ങൾ കണ്ടെത്തുന്ന വേദിയാണ്. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ബീഹാർ സ്വദേശി വൈഭവ് സൂര്യവൻഷിയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഒരു ഐപിഎൽ ടീമിൻ്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 13 വർഷവും 243 ദിവസവുമാണ് താരത്തിൻ്റെ പ്രായം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ താരം ഗസൻഫറിൻ്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. 1.1 കോടി രൂപയ്ക്കാണ് ബീഹാർ സ്വദേശി രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമാകുന്നത്. ഡൽഹി ക്യാപിറ്റലും താരത്തിനായി രംഗത്തുണ്ടായിരുന്നു. വാശിയേറിയ ലേലത്തിന് ഒടുവിലാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കിയത്.

Also Read: ഒരു താരത്തിന് 27 കോടി; ചരിത്രം സൃഷ്ടിച്ച് പന്തും അയ്യരും; ഐപിഎല്ലിനേക്കാൾ വാശിയിൽ താരലേലം

ഈ പതിമൂന്നുകാരൻ വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി രേഖപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ (13 വർഷം, 288 ദിവസം) എന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ചെന്നൈയിൽ ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ 62 പന്തിൽ 104 റൺസടിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ 14 വർഷവും 241 ദിവസവും എന്ന റെക്കോർഡാണ് അന്ന് തകർത്തത്.

Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ


അതേസമയം ഒരു വിഭാഗം ആളുകൾ രൂക്ഷമായ വിമർശനവുമായി രംഗത്തുണ്ട്. വൈഭവിൻ്റെ യഥാർത്ഥ പ്രായം 15 ആണെന്നാണ് അവകാശവാദം. എന്നാൽ ഇതിനെതിരെ പിതാവ് സഞ്ജീവ് സൂര്യവൻഷി രംഗത്തെത്തി. എട്ടര വയസുള്ളപ്പോഴാണ് വൈഭവ് ആദ്യമായി ബിസിസിഐയുടെ പ്രായപരിശോധനയിൽ പങ്കെടുത്തത്. പിന്നീട് ഇതുവരെ അണ്ടർ 19 ടീമിൽ വരെയെത്തി. ആരോപണങ്ങളെ ഭയക്കുന്നില്ല. കുറ്റപ്പെടുത്തുന്നവർക്ക് ആർക്ക് വേണമെങ്കിലും പ്രായം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top