വെടിവയ്പ്പ് പരിശീലനത്തിനിടയിൽ അഗ്നിവീരൻമാർ കൊല്ലപ്പെട്ടു; എന്താണ് സംഭവിച്ചതെന്ന് അറിയാതെ സൈന്യം

മഹാരാഷ്ട്രയിലെ നാസിക്കിലെ ആർട്ടിലറി സ്‌കൂളിൽ വെടിവെയ്‌പ്പ് പരിശീലനത്തിനിടെയിൽ രണ്ട് അഗ്നിവീരൻമാർ കൊല്ലപ്പെട്ടു. ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് മരിച്ചത്. ഫീൽഡ് ഗണ്ണുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ഉടൻ ഡിയോലാലിയിലെ മിലിട്ടറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നാലെ സൈന്യം ഔദ്യോഗികമായി പ്രസ്താവനയിലൂടെ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. “നിർഭാഗ്യവശാൽ സംഭവം സത്യമാണ്.പരിശീലന അപകടം ഇന്നലെയാണ് നടന്നത്. എന്താണ് കാരണമെന്ന് അന്വേഷിക്കുകയാണ” – സൈന്യം പറഞ്ഞു. ഹവിൽദാർ അജിത് കുമാറിൻ്റെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ‘അഗ്നിവീരന്മാർ’ എന്നറിയപ്പെടുന്നത്. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top