അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്; ഒപ്പമുണ്ടായിരുന്ന അച്ഛന്‍ ഒളിവില്‍; പുതുവർഷദിനത്തിൽ ഹോട്ടലിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരകൃത്യം
കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. പുതുവർഷ ദിനത്തിൽ ലഖ്‌നൗവിലെ ഹോട്ടൽ ശരൺജിത്തിലാണ് ക്രൂര കൃത്യം അരങ്ങേറിയത്. അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ ആഗ്ര സ്വദേശിയായ അർഷാദിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. ലഖ്‌നൗ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കുടുംബ പ്രശ്‌നങ്ങളെ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അർഷാദിൻ്റെ അമ്മ അസ്മ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് മരിച്ചത്. ഹോട്ടലിൽ ഉണ്ടായിരുന്ന പ്രതിയുടെ പിതാവ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘം ഹോട്ടൽ മുറിയിൽ എത്തിയിട്ടുണ്ടെന്നും സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു. ഹോട്ടലിലെ സിസിടിവികളും പരിശോധിച്ച് വരികയാണെന്നും അവര്‍ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here