18.54 കോടി രൂപ കാർഷിക കടാശ്വാസം അനുവദിച്ചു
November 21, 2023 2:14 PM
തിരുവനന്തപുരം: കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കടാശ്വാസ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ നേരത്തെ തീർപ്പാക്കിയിരുന്നു.
തീർപ്പാക്കിയ അപേക്ഷകൾ പരിശോധിച്ച ശേഷം സഹകരണ രജിസ്‌ട്രാർ നൽകിയ പട്ടിക അനുസരിച്ചുള്ള തുകയാണ് അനുവദിക്കുന്നത്. ഈ വർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here