ഉദയനിധി സ്റ്റാലിനെതിരെ വിശാല്‍; ‘തമിഴ് സിനിമ ആരുടെയും സ്വന്തമല്ല’; റിലീസ് മുടക്കാന്‍ റെഡ് ജയന്റ് മൂവീസ് ശ്രമിച്ചുവെന്ന് ആരോപണം
രത്‌നം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് തമിഴ് നടന്‍ വിശാല്‍. സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ മേഖലയില്‍ അന്യായമായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് വിശാല്‍ ആരോപിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി സിനിമ മേഖലയിലുള്ളവര്‍ക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ ചില സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.
നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പേരെടുത്തു പറയാതെ വിശാല്‍ വിമര്‍ശിച്ചു. ഉദയനിധി സ്ഥാപിച്ച റെഡ് ജയന്റ് മൂവീസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ തിയറ്റര്‍ റിലീസുകളില്‍ കൃത്രിമം കാണിക്കുന്നുവെന്നാണ് വിശാലിന്റെ ആരോപണം. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ഇതുമൂലം താന്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.
‘റെഡ് ജയന്റ് മൂവിസിലെ ഒരാളുമായി വലിയ തര്‍ക്കമുണ്ടായി. തമിഴ് സിനിമ ആരുടെയും സ്വന്തമല്ല. മറിച്ച് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഇന്‍ഡസ്ട്രിയില്‍ വിജയിക്കില്ല. എനിക്കയാളെ നന്നായി അറിയാം. 2006ല്‍ സണ്ടക്കോഴി കഴിഞ്ഞ് ഞാനാണ് ഉദയ(ഉദയനിധി)യ്ക്ക് അയാളെ പരിചയപ്പെടുത്തിയത്. അയാള്‍ എന്നെ വിളിച്ച് എന്റെ സിനിമകളുടെ റിലീസ് നീട്ടിവയ്ക്കാന്‍ പറയുന്നു. എനിക്ക് മനസിലാകുന്നില്ല. എന്റെ നിര്‍മാതാവ് പൈസ കടംവാങ്ങി 65 കോടി രൂപ മാര്‍ക്ക് ആന്റണിക്കായി മുടക്കിയതാണ്. സെപ്റ്റംബര്‍ 15ന് റിലീസ് ഉണ്ടാകുമെന്നു വളരെ മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഞാന്‍ മിണ്ടാതിരുന്നിരുന്നെങ്കില്‍ വലിയ നഷ്ടം വന്നേനെ. പറഞ്ഞ സമയത്ത് സിനിമ റിലീസ് ചെയ്തതുകൊണ്ട് നിര്‍മാതാവിന് ലാഭമുണ്ടായി. സംവിധായകന്‍ അധികിന് കരിയര്‍ ബ്രേക്കും എനിക്ക് വലിയ വിജയവും ഉണ്ടായി. രത്‌നം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടും ഇതേ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് എനിക്കറിയാം.’
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here