ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ നാല് ഐഎസ് ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് ശ്രീലങ്കന്‍ സ്വദേശികള്‍; ചോദ്യം ചെയ്യലിനായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
അഹമ്മദാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ നാലു ഐഎസ് ഭീകരെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായതെന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പറഞ്ഞു.
ശ്രീലങ്കയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. എടിഎസ് കസ്റ്റഡിയിലെടുത്ത നാലുപേരെയും ഭീകരവിരുദ്ധ സേന ചോദ്യം ചെയ്തു വരുകയാണ്. ഇവര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎൽ ടീമുകൾ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പാണ് അറസ്റ്റ്. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here