സംസ്ഥാന പദവിയും അവകാശങ്ങളും പുനസ്ഥാപിക്കും; ജമ്മു കശ്മീരിന് രാഹുലിൻ്റെ ഉറപ്പ്

നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയ ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിന് വേണ്ടി കേന്ദ്രസർക്കാരിൽ ഇൻഡ്യ സഖ്യം സമ്മർദ്ദം ചെലുത്തും. ഇവിടെ കോൺഗ്രസ് അംഗമല്ല സഖ്യം അധികാരത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഗൽദാനിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി തിരിച്ചെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ബിജെപി അതിന് തയ്യാറായില്ല. കേന്ദ്ര ഭരണ പാർട്ടി ആഗ്രഹിച്ചാലും ഇല്ലെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് അതി​ന്‍റെ സംസ്ഥാന പദവി നഷ്ടമാകുന്നത്. മുമ്പ് കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി മാറിയിരുന്നു.എന്നാൽ ഇത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല. സംസ്ഥാന പദവി മാത്രമല്ല റദ്ദാക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.


ഈ മാസം 18, 25, അടുത്ത മാസം 8 എന്നീ തീയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ്. നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനം രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രേദേശങ്ങളാക്കിയ ശേഷം ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 കശ്മീരിന് സവിശേഷ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിഭജിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top