ഹോട്ടലില്‍ തല്ലുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന; ഭക്ഷണം കഴിക്കാന്‍ ഒരിടത്ത് സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രശ്‌നമുണ്ടാക്കിയത് ബുധനാഴ്ച
തിരുവനന്തപുരം : ഹോട്ടലില്‍ സംഘര്‍ഷമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ വ്യോമസേനാ ആസ്ഥാനം അന്വേഷണത്തിന് ഉത്തരവിട്ടത്. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളിലാണ് അന്വേഷണം. സംഭവത്തെ ഗൗരവമായി എടുക്കുകയാണെന്ന് വ്യോമസേന അറിയിച്ചു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തിന് വ്യോമസേനയുടെ നയത്തിന് അനുസൃതമായി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ദക്ഷിണ വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി 11 മണിക്ക് വെണ്‍പാലവട്ടത്തുള്ള ഹോട്ടലിലാണ് ഭക്ഷണം കഴിക്കാനെത്തിയ വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രശ്‌നമുണ്ടാക്കിയത്. തിരക്കുളള സമയത്ത് 18 അംഗ സംഘത്തിന് ഒരിടത്ത് സീറ്റ് നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണം. വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തി. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പേട്ട പൊലീസ് സ്ഥലത്ത് എത്തിയതോടെ വ്യോമസേന ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാല് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here