വയനാട്ടില്‍ എയര്‍ലിഫ്റ്റിങ് തുടങ്ങി; അതിവേഗം രക്ഷാപ്രവര്‍ത്തനം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി വ്യോമസേന ഹെലികോപ്റ്ററുകള്‍. ചൂരല്‍മലയില്‍ കുടുങ്ങിക്കിടന്നവരെ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയാണ് എയര്‍ലിഫറ്റ് ചെയ്തത്.

വ്യോമസേനയുടെ അതിസാഹസിക ദൗത്യമായിരുന്നു നടന്നത്. മോശം കാലവസ്ഥ മൂലം ദുഷ്കരമായ സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്തത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം വര്‍ദ്ധിച്ചിട്ടുണ്ട്.

രണ്ട് ഹെലികോപ്റ്ററുകളാണ് കോയമ്പത്തൂര്‍ സുലൂറിലെ സൈനിക താവളത്തില്‍ നിന്ന് രാവിലെ എത്തിയത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം വയനാട്ടില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ കോഴിക്കോടേക്ക് തിരികെ പോയി. വൈകുന്നേരം ആറുമണിയോടെ വീണ്ടും എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here