എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി അയയുന്നു; സമരം ജീവനക്കാര്‍ അവസാനിപ്പിച്ചു; തീരുമാനമായത് ലേബര്‍ കമ്മിഷണര്‍ വിളിച്ച സമവായ ചര്‍ച്ചയില്‍; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് അധികൃതര്‍

ഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സല്‍പ്പേരിന് തീരാകളങ്കം ഏല്‍പ്പിച്ച് മൂന്ന് ദിവസമായി തുടരുന്ന സമരം ജീവനക്കാര്‍ പിന്‍വലിച്ചു. പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ യൂണിയന്‍ തയ്യാറായത്.

കൂട്ട അവധിയെടുത്ത ജീവനക്കാര്‍ എത്രയും പെട്ടെന്നു തന്നെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് സമവായ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ലേബര്‍ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. ഇതോടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 170-ലേറെ സര്‍വീസുകളെ വലച്ച പ്രതിസന്ധിക്ക് അയവുവരും. സമരത്തെത്തുടര്‍ന്ന് കേരളത്തിൽ മാത്രം നാല്പതോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാരെ സമരം വലിയ ദുരിതത്തിലാക്കിയിരുന്നു.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല, ജോലിസമയം, അലവന്‍സ് സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങി പലവിധ കാരണങ്ങളാണ് സമരത്തിന് ജീവനക്കാര്‍ ഉന്നയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളും കമ്പനി അധികൃതരും ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ പങ്കെടുത്ത ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top