ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍ അടിയന്തിര ലാന്റിംഗ് നടത്തി; സാങ്കേതിക തകരാറെന്ന് വിമാന കമ്പനി; പകരം വിമാനത്തിന് ശ്രമം തുടരുന്നെന്ന് വിശദീകരണം

തിരുച്ചിറപ്പള്ളി: തിരുവനന്തപുരം- ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. ബംഗളൂരുവിലേക്ക് പകരം വിമാനത്തിന് ശ്രമിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങൾ സാങ്കേതിക തകരാർ കാരണം യാത്ര റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തില്‍ വലഞ്ഞ എയർ ഇന്ത്യയിൽ സാങ്കേതിക തകരാർ മൂലം യാത്രകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണ്.

ഇന്നലെ ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. 175 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

ഇതേ ദിവസം പൂനയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ–858 വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ ലഗേജ് ട്രാക്ടറിലിടിച്ച് അപകടത്തിൽ പെട്ടിരുന്നു. 180 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാര്‍ ആറ് മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. ഈ വിമാനം പിന്നീട് റദ്ദ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top