മുൻകൂർ നോട്ടീസില്ലാതെ എയർ ഇന്ത്യാ സമരം; ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

കോഴിക്കോട്: മിന്നൽ പണിമുടക്കിന് ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർക്കും സമയോചിതമായി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മാനേജ്മെൻ്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് രാഷ്ട്രീയ ജനതാദൾ (ആര്‍ജെഡി ) സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ.

പണിമുടക്ക് കാരണം യഥാസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി ഉണർന്നു പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ട വിമാനക്കമ്പനി മാനേജ്മെൻ്റും ഗുരുതര കൃത്യവിലോപം ആണ് വരുത്തിയത് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഉചിതമായ നടപടിക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആണ് ദേശീയ മനുഷ്യാവകാശ കമ്മിഷനോട്‌ സലിം മടവൂർ ആശ്യപ്പെട്ടിരിക്കുന്നത്. സമരം പിൻവലിച്ചാലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഭാവിയിൽ ഇത്തരം കെടുകാര്യസ്ഥത ഉണ്ടാകാതിരിക്കാൻ കർശനമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സലീം മടവൂർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top