സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണം സാങ്കേതിക തകരാര്‍ ; ജീവനക്കാരെല്ലാം ജോലിയില്‍ പ്രവേശിച്ചു; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സപ്രസ് ജീവനക്കാരുടെ സംഘടന
ഡല്‍ഹി : ജീവനക്കാരുടെ സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ മുടങ്ങുന്നത് സാങ്കേതിക പ്രശ്‌നം കാരണമാണെന്ന് ജീവനക്കാരുടെ സംഘന. സര്‍വ്വീസുകള്‍ ക്രമീകരിക്കുന്ന ആപ്പിലെ പ്രശ്‌നമാണ് ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. ജീവനക്കാരുടെ പ്രതിഷേധവുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് സംഘടന അറിയിച്ചു. മെഡിക്കല്‍ ലീവെടുത്ത് പ്രതിഷേധിച്ച എല്ലാ ജീവനക്കാരും ജോലിക്ക് എത്തിയിട്ടുണ്ട്. നാളെയോടെ സാങ്കേതിക പ്രശനങ്ങള്‍ പരിഹരിക്കാനാവുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ന് സംസ്ഥാനത്ത് നിന്നുള്ള അഞ്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂര്‍, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയില്‍ നിന്നുള്ള ദമാം, ബഹ്‌റിന്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള മസ്‌കറ്റ്, റിയാദ് വിമാനങ്ങളും റദാക്കി. ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്നുള്ള ദുബായ് വിമാനമാണ് റദ്ദാക്കിയത്.
സീനിയര്‍ ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പ്രതിഷേധം മൂലമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ താറുമാറായത്. ജീവനക്കാര്‍ പ്രതിഷേധം പിന്‍വലിച്ചെങ്കിലും സര്‍വ്വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. ടാറ്റ ഏറ്റെടുത്ത ശേഷം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഒരുമിച്ച് മെഡിക്കല്‍ ലീവെടുത്ത് പ്രതിഷേധിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here