ഇസ്രായേലിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനി

ഡല്‍ഹി : സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഏപ്രില്‍ 30 വരെയുള്ള സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം സര്‍വ്വീസ് ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കും. സര്‍വ്വീസ് റദ്ദാക്കിയ ദിവങ്ങളിലേക്ക് മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇസ്രായേലും ഇറാനും തമ്മിലുളള സംഘർഷം പശ്ചിമേഷ്യയുടെ സമാധാന സാഹചര്യത്തെയും ബാധിക്കുകയാണ്. ഇരു രാജ്യങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരോട് എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top